|
മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്തുന്നതില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് നിസ്‌തുലം -എം കെ രാഘവന്‍ എം പി നന്മണ്ട: മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്തുന്നതിലും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം വഹിച്ച പങ്ക് നിസ്‌തുലമാണെന്ന് എം കെ രാഘവന്‍ എം പി പറഞ്ഞു. അല്‍ഫുര്‍ഖാന്‍ എജുക്കേഷണല്‍ & ചാരിറ്റബ്‌ള്‍ ട്രസ്റ്റിന്റെ കീഴില്‍ നന്മണ്ടയില്‍ ആരംഭിക്കുന്ന നവോത്ഥാന നിലയം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ വായിക്കുക.. മദ്‌റസകളുടെ സേവനം വിലമതിക്കാനാവാത്തത് -മന്ത്രി ഇബ്‌റാഹീം കുഞ്ഞ് ആലുവ: മതബോധന, പ്രബോധന രംഗത്ത് മദ്‌റസകള്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞ് അഭിപ്രായപ്പെട്ടു. ചൊവ്വര ചുള്ളിക്കാട്ട് മുസ്‌ലിം ജമാഅത്ത് കീഴിലെ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതല്‍ വായിക്കുക.. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണം- എം എസ് എം കോഴിക്കോട്: സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളടക്കമുള്ള 21 പ്രമുഖ വെബ്‌സൈറ്റുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് എം എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കൂടുതല്‍ വായിക്കുക.. |