|
|
|
|
|
|
|
പ്രവര്‍ത്തനങ്ങള്‍

സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍
സമൂഹത്തിലെ അവശരരും നിരാലംബരുമായവരുടെ കണ്ണീരൊപ്പാതെപ്രവര്‍ത്തിക്കുകയെന്നത്‌ ധാര്‍മ്മിക പ്രസ്ഥാനത്തിന്‌ ഭൂഷണമല്ല. ഖുര്‍ആന്റെതാല്‍പര്യവും നിര്‍ദേശവുമാനുസരിച്ച്‌ പ്രബോധന പ്രവര്‍ത്തനങ്ങളോടൊപ്പം സാമൂഹിക ക്ഷേമത്തില്‍ വ്യാപൃതരാവുകയെന്നത്‌ ഐ എസ്‌ എമ്മിന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നു. വീട്‌, റോഡ്‌, ബസ്‌ വെയ്‌റ്റിംഗ്‌ ഷെഡ്‌, രക്തദാനം, രോഗികള്‍ക്ക്‌ ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, തൊഴലുപകരണ വിതരണം, കണ്ണീരൊപ്പാന്‍ കൈ കോര്‍ക്കുക പദ്ധതി തുടങ്ങി ഒട്ടേറെ മേഖലകളില്‍ ഐ എസ്‌ എമ്മിന്റെ തലോടലുകള്‍ നിര്‍ധനരെ തേടിയെത്തുന്നു.

  മര്‍കസുദ്ദഅ്‌വയിലും കോഴിക്കോട്‌ മെഡിക്കല്‍ കോളജിലുമായി പ്രവര്‍ത്തിക്കുന്ന ഐ എസ്‌ എം മെഡിക്കല്‍ എയ്‌ഡ്‌ സെന്ററുകള്‍, കൊല്ലം ജില്ലയില്‍ ഈയിടെ ആരംഭിച്ച ആംബുലന്‍സ്‌ സര്‍വീസ്‌, പെയ്‌ന്‍ & പാലിയേറ്റീവ്‌ ക്ലിനിക്കുകള്‍, ട്രോമാകെയര്‍, ദയ ഓര്‍ഫര്‍ കെയര്‍ തുടങ്ങിയ മഹത്‌ സംരംഭങ്ങള്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനരംഗത്തെ ശ്രദ്ധേയമായ കാല്‍വെയ്‌പുകളാണ്‌.