|
അല്‍മനാര്‍ ഹജ്ജ്‌സെല്‍
ഐ എസ് എം സംസ്ഥാനസമിതിയുടെ കീഴില്‍ കഴിഞ്ഞ 9 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സ്വകാര്യ ഹജ്ജ് ഗ്രൂപ്പാണ് അല്‍മനാര്‍ ഹജ്ജ്‌സെല്‍. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പ്രമാണമാക്കി ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ അവനസരമൊരുക്കുകയാണ് അല്‍മാര്‍ ഹജ്ജ് സെല്‍. ഒരു നമസ്‌കാരത്തിന് ഒരു ലക്ഷം നമസ്‌കാരത്തിന്റെ പ്രതിഫലം ലഭിക്കുന്ന മക്കയിലെ പരിശുദ്ധ ഹറമില്‍ ഹാജിമാര്‍ക്ക് മുഴുവന്‍ ദിവസവും ആ സൗകര്യം ലഭ്യമാക്കണമെന്ന നിര്‍ബന്ധമുള്ളതുകൊണ്ട് അല്‍മനാര്‍ ``പാക്കേജ്'' സംവിധാനം ഒഴിവാക്കിയാണ് സേവനം ചെയ്യുന്നത്. ഹാജിമാര്‍ക്കുവേണ്ടി നാട്ടില്‍വെച്ച് പഠനക്ലാസുകള്‍, ഹജ്ജിനെക്കുറിച്ച് പഠിക്കാന്‍ സിഡികളും, പുസ്‌തകങ്ങളും, മക്ക, മദീന തുടങ്ങിയ ചരിത്ര പ്രധാന സ്ഥലങ്ങളില്‍ സന്ദര്‍ശനം, നാട്ടില്‍നിന്ന് പുറപ്പെടുമ്പോഴും, മദീനയില്‍നിന്ന് മടങ്ങുമ്പോഴും രണ്ട് ഉംറകള്‍ നിര്‍വഹിക്കാനവസരം, മക്കയില്‍വെച്ച് എല്ലാ ദിവസവും പണ്ഡിതന്മാരുടെ പഠനക്ലാസുകള്‍, യാത്ര മുതല്‍ നാട്ടില്‍ തിരിച്ചെത്തുന്നതുവരെ പരിചയസമ്പന്നരായ വളണ്ടിയര്‍മാരുടെ സേവനം മുതലായവ അല്‍മനാര്‍ ഹജ്ജ് സെല്ലിന്റെ പ്രത്യേകതകളില്‍ ചിലതാണ്. |