|
|
|
|
|
|
|
>
ദി ട്രൂത്ത്
  വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും അടിസ്ഥാനമാക്കി ഇസ്‌ലാമിന്റെ മൗലികാദര്‍ശം അമുസ്‌ലിംകള്‍ക്കിടയില്‍ ഗുണകാംക്ഷയോടെ സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഐ എസ്‌ എം സംസ്ഥാന സമിതിക്കുകീഴില്‍ ദി ട്രൂത്ത്‌ എന്ന ദഅ്‌വാ വിഭാഗം രൂപംകൊണ്ടത്‌. തുറന്ന മനസ്സോടെ മതദര്‍ശനങ്ങളെ അടുത്തറിയാനും, വിശകലനം നടത്താനും ഈ ദഅ്‌വാ വിംഗ്‌ അവസരം നല്‍കുന്നു. മതവിചാരങ്ങള്‍ ആശയസംഘട്ടനത്തിലേക്കെത്തിക്കരുതെന്നും, വ്യത്യസ്‌ത മതദര്‍ശനങ്ങളെ ബഹുമാനാദരം വീക്ഷിക്കണമെന്നുമാണ്‌ ദി ട്രൂത്ത്‌ ആഗ്രഹിക്കുന്നത്‌. അന്യൂനമായ ഇസ്‌ലാമികാദര്‍ശത്തിന്റെ വ്യതിരിക്തത ബോധ്യപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന പ്രബോധനപരിപാടികള്‍ ദ ട്രൂത്ത്‌ ഏറ്റെടുത്ത്‌ നടത്തിയിട്ടുണ്ട്‌.

അമുസ്‌ലിംകള്‍ക്കിടയില്‍ വിശുദ്ധ ഖുര്‍ആന്‍ സന്ദേശം അറിയിക്കുന്നതിനായി സൗജന്യ മതപഠന കോഴ്‌സുകള്‍, സൗജന്യ ഖുര്‍ആന്‍ പരിഭാഷാ വിതരണം, ചോദ്യോത്തരത്തോടെയുള്ള സ്‌നേഹസംവാദങ്ങള്‍, ടേബിള്‍ ടോക്ക്‌, വ്യത്യസ്‌ത മതാദര്‍ശങ്ങളുള്ള പണ്ഡിതരുമായുള്ള ടേബിള്‍ ഡിബേറ്റുകള്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നു. ഒരു ദശാബ്‌ദമായി ദ ട്രൂത്ത്‌ പ്രവര്‍ത്തിക്കുന്നു. പ്രസിദ്ധീകരണരംഗത്ത്‌ പുതിയ ചുവടുവെപ്പ്‌ നിര്‍വഹിക്കാന്‍ സാധ്യമായിട്ടുണ്ട്‌. ഇസ്‌ലാമിന്റെ ആദര്‍ശമൗലികത ബോധ്യപ്പെടുത്തുന്ന പത്തോളം പുസ്‌തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മതതാരതമ്യപഠനം, ഖുര്‍ആനിന്റെ മൗലികത, ഇസ്‌ലാം സമാധാനത്തിന്റെ മതം തുടങ്ങിയ മേഖലകളില്‍ ഒട്ടേറെ സിഡികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എല്ലാവര്‍ഷവും 3 സംസ്ഥാനദഅ്‌വാ പരിശീലനക്യാമ്പുകള്‍ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നടത്തുന്നു. ഇപ്പോള്‍ സി മുഹമ്മദ്‌ സലീം സുല്ലമി ചെയര്‍മാനും ജാബിര്‍ അമാനി കണ്‍വീനറുമായ സമിതിയാണ്‌ ദ ട്രൂത്തിനുള്ളത്‌.