|
വാര്‍ത്തകള്‍ ഉത്തരേന്ത്യന്‍ നിയമസഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനങ്ങള്‍ അധികാരത്തിലേക്കുള്ള ചൂണ്ടയിടല്‍ മാത്രമാകരുത് - ഐ എസ് എം കോഴിക്കോട്: യു പി ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കാന്‍ രാഷ്‌ട്രീയകക്ഷികള്‍ തയ്യാറാവണമെന്ന് ഐ എസ് എം സംസ്ഥാന നേതൃക്യാമ്പ് അഭിപ്രായപ്പെട്ടു. യു പി മുസ്‌ലിംകള്‍ക്ക് സംവരണത്തോത് ഉയര്‍ത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ആത്മാര്‍ഥമാണെങ്കില്‍ അവസരം ലഭിച്ചാല്‍ അത് നടപ്പാക്കുകതന്നെ വേണം. കഴിഞ്ഞെ തെരഞ്ഞെടുപ്പില്‍ മായാവതി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. പ്രകടനപത്രിക കേവലം അധികാരത്തിലേക്കുള്ള ചൂണ്ടയിടല്‍ മാത്രമാണെങ്കില്‍ മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അത് തിരിച്ചറിയാന്‍ ന്യൂനപക്ഷവോട്ടര്‍മാര്‍ക്ക് കഴിയണമെന്ന് യോഗം അഭിപ്രായപ്പെട്ടു. അഴിമതി, വര്‍ഗീയത, കള്ളപ്പണം, ക്രിമിനല്‍ രാഷ്‌ട്രീയം എന്നിവക്കെതിരെ ഉറച്ച നിലപാടെടുക്കാന്‍ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്ക് കഴിയണം. സാമ്പത്തിക വളര്‍ച്ചയുടെയും ആഭ്യന്തര ഉത്‌പാദനത്തിന്റെയും പേരില്‍ പെരുമ നടിക്കുന്ന രാജ്യത്ത് പോഷകാഹാരക്കുറവ് മൂലം ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ പ്രയാസം അനുഭവിക്കുന്നുണ്ടെന്ന പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍ ഗൗരവമായി കാണണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. ശാസ്‌ത്ര, സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ മാത്രം വികസനമായി കാണാതെ പോഷകാഹാര ലഭ്യത, ശുചിത്വം, കുടിവെള്ളം തുടങ്ങിയ സാമൂഹിക സൂചികകള്‍ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി നേതൃക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍, ദമാം ഇസ്വ്‌ലാഹീ സെന്റര്‍ സെക്രട്ടറി സലാം കരുനാഗപ്പള്ളി, പ്രസംഗിച്ചു. അബ്‌ദുല്‍ജലീല്‍ ഒതായി, നജീബ് തിക്കോടി, ഫിറോസ് നിലമ്പൂര്‍, അബ്‌ദുല്‍ഗഫൂര്‍ സ്വലാഹി, കുഞ്ഞുമോന്‍ കരുനാഗപ്പള്ളി, എസ് ഇര്‍ശാദ് സ്വലാഹി, ലബീദ് അരീക്കോട്, അബ്‌ദുസ്സത്താര്‍, സമീര്‍ കായംകുളം ചര്‍ച്ചയില്‍ പങ്കെടുത്തു. യുവത സില്‍വര്‍ ജൂബിലിക്ക് തുടക്കമായി സാമൂഹ്യ മുന്നേറ്റത്തില്‍ നവേത്ഥാന നായകരുടെ സാഹിത്യ സംഭാവനകള്‍ നിസ്‌തുലം - സാഹിത്യസംവാദം കോഴിക്കോട്: കേരള മുസ്‌ലിംകളുടെ സാമൂഹിക പരിവര്‍ ത്തനത്തിന് പിന്നില്‍ സയ്യിദ് സനാഉല്ല മക്‌തി തങ്ങള്‍ ഉള്‍പ്പെ ടെയുള്ള നവോത്ഥാന നായകരുടെ സാഹിത്യസൃഷ്‌ടികള്‍ അ നല്‌പമായ പങ്കു വഹിച്ചിട്ടുണ്ടെന്ന് ഐ എസ് എം പ്രസിദ്ധീകരണാലയമായ യുവതയുടെ സില്‍വര്‍ ജൂബിലി പരിപാടികളുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച സാഹിത്യ സംവാദം അഭിപ്രായപ്പെട്ടു. കേരള മുസ്‌ലിംകളെ അക്ഷരങ്ങളുമായി ബന്ധപ്പെടുത്താ നും വായനാ സംസ്‌കാരമുള്ളവരാക്കാനും മുന്‍കാല പണ്ഡിതര്‍ മത പ്രബോധനത്തോടൊപ്പം സാഹിത്യത്തെയും ഉപയോഗപ്പെടുത്തിയിരുന്നു. ഈ വഴിക്കുള്ള ചിന്തകളും ശ്രമങ്ങളും മുസ് ലിം സമൂഹത്തില്‍ ഇനിയും ഉണ്ടാവേണ്ടതുണ്ട്. ലോകത്തു ത ന്നെ വിപുലമായ വായനാ സമൂഹമുള്ള ചെറുഭാഷകളിലൊന്നാ യ മലയാളത്തില്‍ മൗലിക ഇസ്‌ലാമിക രചനകള്‍ ഇനിയും പി റക്കേണ്ടതുണ്ടെന്ന് സംവാദം അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തി ന്റെ സാംസ്‌കാരിക മുന്നേറ്റത്തില്‍ എഴുത്തും സാഹിത്യ പ്രചാരണവും വഹിക്കുന്ന പങ്ക് ചെറുതല്ല. ഇലക്‌ട്രോണിക് മീഡിയകളും ദൃശ്യമാധ്യമങ്ങളും വായനയുടെ സമയം അപഹരിക്കുന്ന സാഹചര്യത്തില്‍ പുതുതലമുറയെ വായനാ ലോകത്തേക്ക് കൊണ്ടുവരാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. സമൂഹത്തെ അന്ധവിശ്വാസങ്ങളിലേക്കും അശ്ലീലതകളിലേക്കും എത്തിക്കു ന്ന രചനകള്‍ വായനലോകത്ത് ഇടം പിടിക്കുന്നതില്‍ സംവാ ദം ആശങ്ക രേഖപ്പെടുത്തി. `മലയാള സാഹിത്യവും മുസ്‌ലിം സാമൂഹിക പരിവര്‍ത്തനവും ' എന്ന വിഷയത്തില്‍ നടന്ന സം വാദത്തില്‍ കെ ഇ എന്‍, യു കെ കുമാരന്‍, ശിഹാബുദ്ദീന്‍ പൊ യ്‌ത്തുംകടവ്, പി എം എ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. യുവത സില്‍വര്‍ സ്‌കീം പദ്ധതി കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, റഷീദ് പരപ്പനങ്ങാടിയെ വരി ചേര്‍ത്ത് ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം സെക്രട്ടറി കെ പി സകരിയ്യ, ഐ എസ് എം ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍, എം എസ് എം സംസ്ഥാന ട്രഷറര്‍ സെയ്‌ത് മുഹമ്മദ് കുരുവട്ടൂര്‍, യുവത കണ്‍വീനര്‍ പി സുഹൈല്‍ സാബിര്‍, ഇസ്‌മാഈല്‍ കരിയാട് പ്രസംഗിച്ചു. `ഇസ് ലാമിക സാഹിത്യം മലയാളത്തില്‍' എന്ന വിഷയം സി എം മൗ ലവി ആലുവ അവതരിപ്പിച്ചു. `അക്ഷര വെളിച്ചത്തിന്റെ കാല്‍നൂറ്റാണ്ട്' എന്ന സനേദശവുമായി നടക്കുന്ന യുവത സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെങ്ങും പുസ്‌തമേളകള്‍, സാഹിത്യ ചര്‍ച്ചകള്‍, പുതിയ പുസ്‌തകങ്ങളുടെ പ്രകാശനം, യുവത സില്‍വര്‍ സ്‌കീം പ്രചാരണം എന്നിവ നടത്തും. ക്യു എല്‍ എസ് ആരംഭിച്ചു തിരൂര്‍: വെട്ടം ശാഖ ഐ എസ് എം ആലിശ്ശേരിയില്‍ ക്യു എല്‍ എസ് ബാച്ച് ആരംഭിച്ചു. അബ്‌ദുസ്സാം വാരണാക്കര ക്ലാസ്സെടുത്തു. വി ടി അബ്‌ദുര്‍റഹ്‌മാന്‍, പി കെ ശംസു, വി ടി ഹഖ്, പി എം ഇഖ്‌ബാല്‍ പ്രസംഗിച്ചു.
ക്യു എല്‍ എസ് സാഹിത്യരചനാ മത്സരം
തിരൂര്‍: ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ല ക്യു എല്‍ എസ് സാഹിത്യരചനാ മത്സരം തിരൂര്‍ ജെ എം ഹൈസ്‌കളില്‍ അബൂബക്കര്‍ മദനി മരുത ഉദ്‌ഘാടനം ചെയ്‌തു. പന്താവൂര്‍, പുത്തൂര്‍ പള്ളിക്കല്‍ സെന്ററുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കെ പി അബ്‌ദുല്‍വഹാബ്, അശ്‌റഫ് ചെട്ടിപ്പടി, സി പി മുഹമ്മദ് കുട്ടി അന്‍സാരി, വി പി മനാഫ്, ആബിദ് മദനി നേതൃത്വം നല്‍കി.
അന്ധവിശ്വാസത്തിലേക്കുള്ള തിരിച്ചുപോക്ക്
തിരിച്ചറിയണം
വളപട്ടണം: മതപ്രമാണങ്ങള്‍ ദുര്‍വ്യാഖാനം ചെയ്‌ത് വിശ്വാസ ജീര്‍ണതകളെയും ദുരാചാരങ്ങളെയും തിരിച്ചുകൊണ്ടുവരാനുള്ള എ പി വിഭാഗം മുജാഹിദുകളുടെ ശ്രമങ്ങളെ ഗൗരവമായി കാണണമെന്ന് കെ എന്‍ എം പഞ്ചായത്ത് മുജാഹിദ് സമ്മേളനം ആഹ്വാനം ചെയ്‌തു. പ്രസിഡന്റ് ഹാരിസ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്‌ഘാടനം ചെയ്‌തു. അലിമദനി മൊറയൂര്‍ പ്രഭാഷണം നടത്തി. കെ എന്‍ എം കണ്ണൂര്‍ മണ്ഡലം സെക്രട്ടറി അബൂബക്കര്‍ കോയ പ്രസംഗിച്ചു. |